കൊല്ലപ്പള്ളി ലയൻസ് ക്ലബ്ബിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനരോഹണം 29-06-2025 ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് ക്ലബ്ബിന്റെ ഹാളിൽ വച്ചു നടക്കും.. ലയൺ ഡിസ്ട്രിക്റ്റ് 318 B യുടെ മുൻ ഗവർണർ ആയ PMJF ലയൺ. ജോയ് തോമസ് പൗവ്വത്തിൽ പുതിയ ഭരണ സമിതിയുടെ പ്രസിഡന്റ് ആയി ലയൺ ലോയിറ്റ് ജോസഫ് പുതിയടം , ലയൺ റോയ് ഫ്രാൻസിസ് തന്നികമറ്റത്തിൽ സെക്രട്ടറി ആയും , ലയൺ. ജോർജ് T. M താഴത്തുവീട്ടിൽ ട്രെഷറർ ആയും ലയൺ ജോസ് ജോസഫ് ആനക്കല്ലുങ്കൽ അഡ്മിനിസ്ട്രസ്റ്റർ ആയും ഇൻസ്റ്റാൾ ചെയ്യുന്നതാണ്.
ലയൺ മാണി സി. കാപ്പൻ MLA ക്ലബ്ബിന്റെ അടുത്ത വർഷത്തേക്കുള്ള പ്രൊജക്ടുകൾ ഉത്ഘാടനം ചെയുന്നതുമാണ്.
ക്ലബ് അടുത്ത വർഷം ചെയ്യാനുദേശിക്കുന്ന പ്രൊജക്ടുകൾ :
Dialysis ആവശ്യമുള്ള രോഗികൾക്കു ഒരു വർഷത്തേക്ക് ഡയാലിസിസ് കിറ്റുകൾ, രാമപുരം കുഞ്ഞച്ചൻ മിഷൻസ്റി ഭവനിൽ അന്തേവാസികൾക്കായി നിർമിക്കുന്ന കെട്ടിടത്തിനുള്ള ധന സഹായം, പ്രമേഹ രോഗികൾക്കായി ഒരു വർഷം മരുന്നിനായി medicard പ്രൊജക്റ്റ്, മെഗാ മെഡിക്കൽ ക്യാമ്പ്, ബ്ലഡ് ഡോനേഷൻ ക്യാമ്പുകൾ,
സ്കൂൾ കുട്ടികൾക്കായി,സാമൂഹ്യ പ്രതിബദ്ധത ബോധവത്കരണ ക്ലാസുകൾ, ലഹരി മുക്ത അവബോധന ക്ലാസുകൾ, മുതിർന്നവർക്കായി ആരോഗ്യ പരിപാലന പ്രൊജക്റ്റ്, വൃദ്ധ മന്ദിരങ്ങളിലും മറ്റും വിശപ്പു രഹിത പ്രൊജക്ടുകൾ, മാലിന്യ നിർമാർജന പ്രൊജക്ടുകൾ, ഹെൽത്തി ലൈഫ് സ്റ്റൈൽ പ്രചാരണ പരിപാടികൾ, മുതലായ സമൂഹ നന്മ കരുതിയുള്ള ഒട്ടേറെ പരിപാടികൾ സമയ ബന്ധിതമായി ചെയ്തു തീർക്കാൻ ഈ ഭരണ സമിതി തീരുമാനമെടുത്തിട്ടുണ്ട്.
.യുവജനങ്ങൾക്കായി ഈ ലയൺ വർഷത്തിൽ സ്കൂളുകളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക് രൂപം നൽകിയിട്ടുണ്ട്. പീഡിയാട്രിക് ഡയബീറ്റിസ് സമൂഹത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടും, സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്തും, എൻവിയോൻമെന്റ് conservation, leadership and career guidance, litterary and art skill development, drug abuse awareness,good manners in public, traffic awareness മുതലായ ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള കാര്യങ്ങൾക്കു മുൻതൂക്കം കൊടുത്തുള്ള പരിപാടികൾക്കാണ് ഈ കൊല്ലത്തെ മുൻഗണന.
വർത്തസമ്മേളനത്തിൽ ലയൺസ് ഭാരവാഹികളായ ലോയിറ്റ് ജോസഫ് പുതിയിടം റോയ് ഫ്രാൻസിസ്, ജോർജ് TMതാന്നിക്ക മറ്റത്തിൽ
അഡ്വ ജോസ് ജോസഫ്. ഷാജി തോമസ് തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments