മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങൾക്കിടയാണ് ചടങ്ങ് നടന്നത്. രാവിലെ 10 മണിക്ക് ആശുപത്രി കോമ്പൗണ്ടിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം മുടക്കിയാണ് രണ്ട് നിലകളിലായി കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും ഉദ്ഘാടനം നടത്തിയിരുന്നില്ല. ആരോഗ്യവകുപ്പ് മന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുന്നു എന്നാണ് പഞ്ചായത്ത് വ്യക്തമാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടനം നടത്തിയില്ലെങ്കിൽ വീണ്ടും വൈകും എന്നതിനാൽ യുഡിഎഫ് മുൻകൈയെടുത്ത് ഉദ്ഘാടനം നിശ്ചയിക്കുകയായിരുന്നു.
.എന്നാൽ ഉദ്ഘാടനം വൈകിപ്പിച്ചവരെ കുറിച്ച് താനൊന്നും പറയുന്നില്ല എന്ന് പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. അവരെ ദൈവം ശിക്ഷിക്കാതിരിക്കട്ടെ എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. എംഎൽഎയുടെ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിന് ഉദ്ഘാടനത്തിന് വേണ്ടി ആരോഗ്യം മന്ത്രിയുടെ സമയം കാത്തിരിക്കേണ്ട ആവശ്യമില്ലന്നും എംഎൽഎ പറഞ്ഞു. യോഗത്തിലേക്ക് അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുകയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
വാർഡ് മെമ്പർ നളിനി ശ്രീധരൻ യോഗത്തിൽ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലി സ്വാഗതമാശംസിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ജോസിലി ഡാനിയേൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കീഴപറയാർ ചർച്ച വികാരി ഫാദർ മാത്യു പന്തലാനി , രാജൻ കൊല്ലംപറമ്പിൽ, പ്രൊഫസർ സതീഷ് ചൊള്ളാനി , എൻ സുരേഷ്, എ കെ ചന്ദ്രമോഹൻ, ജോർജ് പുളിങ്കാട്, പഞ്ചായത്തംഗം റെജി, ലിസമ്മ സന്തോഷ്, പ്രേംജിത്ത് ഏർത്തയിൽ, ഡയസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments