അന്തീനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തിനാട് ഈസ്റ്റ് വാർഡിൽ അമ്പാട്ടു ഭാഗം, ലക്ഷം വീട് കോളനി കിണറുകൾ പുനരുദ്ധരിക്കുന്നു. ധാരാളം വീടുകൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ കിണറുകൾ ക്ക് സംരക്ഷണഭിത്തി ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുമായിരുന്നു.
സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടുകൂടി ഇതിനു പരിഹാരമാവുകയാണ്.നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments