Latest News
Loading...

കളരിയാമ്മാക്കല്‍ പാലത്തിന് അപ്രോച്ച് റോഡ് ഉടന്‍. മാണി സി കാപ്പന്‍ എംഎല്‍എ


അപ്രോച്ച് റോഡില്ലാതെ നാല് തൂണുകളില്‍ നില്‍ക്കുന്ന കളരിയാമ്മാക്കല്‍ പാലത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാവുന്നു. സര്‍ക്കാര്‍ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനമായതായി മാണി സി കാപ്പന്‍ എംഎല്‍എ വ്യക്തമാക്കി. കിഴപറയാര്‍ കുടുംബാരോഗ്യകേന്ദ്രം കെട്ടിടഉദ്ഘാടന ചടങ്ങിലാണ് എംഎല്‍എ നാട്ടുകാര്‍ക്ക് സന്തോഷകരമായ ഈ വാര്‍ത്ത അറിയിച്ചത്. 



പാലം എത്തിനില്ക്കുന്ന ഭാഗത്ത് 2 പേരുടെ സ്ഥലത്തുകൂടിയാണ് റോഡ് കടന്നുപോകേണ്ടത്. രണ്ടാമത്തെയാള്‍ സ്ഥലം വിട്ടുനല്‍കാത്തതാണ് വിഘാതമായത്. സമീപസ്ഥലമുള്ള ജോയി മൂക്കന്‍തോട്ടത്തിന്റെ സ്ഥലത്തുകൂടി റോഡ് തിരിച്ചുവിടാനുള്ള നീക്കത്തിനും എതിര്‍പ്പുണ്ടായി. ഇത് സംബന്ധിച്ച് നിയമസഭയില്‍ വിഷയം ഉന്നയിച്ചെങ്കിലും മന്ത്രിയ്ക്കും മറുപടി നല്കാനായില്ലെന്ന് എംഎല്‍എ പറഞ്ഞു. 


ഒടുവിലാണ് സര്‍ക്കാര്‍ അധികാരമുപയോഗിച്ച് സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനായി 13 കോടി 29 ലക്ഷം നാല് വര്‍ഷം മുന്‍പേ അനുവദിച്ചതാണ്. നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ റോഡ് നിര്‍മിക്കും. സ്ഥലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില നല്കും. കൂടുതല്‍ തുക ആവശ്യെമെങ്കില്‍ സ്ഥലമുടമയ്ക്ക് കോടതിയില്‍ പോയി വാങ്ങാമെന്നും എംഎല്‍എ വ്യക്തമാക്കി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments