മൂന്നിലവ്: പ്രളയത്തിൽ തകർന്ന മൂന്നിലവ് കടപുഴ പാലം കേന്ദ്ര സംഘം സന്ദർശിച്ചു. ഫ്രാൻസിസ് ജോർജ് എംപി കേന്ദ്ര പട്ടികവർഗ്ഗ മന്ത്രി ജുവൽ ഓറത്തിനും നാഷണൽ ഹൈവേ മിനിസ്റ്റർ നിതിൻ ഗട്കരിക്കും പാലം പുനർ നിർമിക്കുന്നതിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് മന്ത്രിമാരുടെ ഓഫീസിൽ നിന്നും നാഷണൽ ഹൈവേ അതോറിറ്റി കേരളയിലേക്കും പിഎംജിഎസ്‌വൈ യുടെ എക്‌സിക്യൂട്ടീവ് എൻജിനീയറിനും കത്തയച്ചു.
.പിഎംജിഎസ്‌വൈ ഇഇ ബിന്ദു വേലായുധൻ, എഇ ജിത്ത് ജോസഫ്, ചിഞ്ചുമോൾ, നാഷണൽ ഹൈവേ എഇ അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലപരിശോധന നടത്തിയത്. ഉദ്യോഗസ്ഥ സംഘം റോഡിന്റെ നിജസ്ഥിതി പരിശോധിച്ച് കേന്ദ്രത്തിന് കൊടുത്താൽ തലനാട് മൂന്നിലവ് മേച്ചാൽ റോഡിന് രക്ഷയാകുമെന്നും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു.
എംപിയോടൊപ്പം മാണി സി. കാപ്പൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക്, പഞ്ചായത്ത് അംഗങ്ങളായ ജോഷി ജോഷ്വാ, റീനാ റെനോൾഡ്, ലിൻസിമോൾ ജെയിംസ്, ഷാന്റിമോൽ സാം എന്നിവരും ഉണ്ടായിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments