ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിഷ്‌ണുവിന്റെയും രശ്മിയുടെയും സംസ്ക്കാരം നാളെ 2ന് കൂടപ്പുലത്തെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെയാണ് ഇരുവരെയും പനയ്ക്കപ്പാലം വില്ലേജ് ഓഫീസിന് എതിർവശത്തുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉച്ചയോടെ ഫോറൻസിക്, ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനല്കി.
.ഇരുവരുടെയും മരണം ആത്മഹത്യയെന്ന് വ്യക്തമാണെങ്കിലും മരണത്തെ സംബന്ധിച്ച ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഇവർ താമസിച്ചിരുന്ന വീട്ടിൽ തലേദിവസം ചിലരെത്തിയിരുന്നതായും ഇരുവരുമായി തർക്കമുണ്ടാവുകയും ചെയ്‌തതായി വിഷ്ണുവിൻ്റെ അച്ഛൻ ആരോപിക്കുന്നുണ്ട്. ഇവരുടെ ഭീഷണിമൂലമാണ് ആത്മത്യയെന്നാണ് കുടുംബം പറയുന്നത്. സിറിഞ്ചുകൾ ശരീരത്തിൽ കുത്തിവെച്ച നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രശ്മിയുടെ അമ്മയെ ഏഴാച്ചേരിയിലെ ബന്ധുവീട്ടിൽ കൊണ്ടുചെന്ന് വിട്ട ശേഷം തിരിച്ചെത്തിയായിരുന്നു മരണം.
വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കും. വീട്ടിലെത്തി എന്ന് പറയുന്നവരെ പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപത്തെ ക്യാമറകളും പോലീസ് പരിശോധിക്കും. തേങ്ങാവ്യാപാരത്തിൽ തു ടങ്ങിയ വിഷ്ണു പിന്നീട് കരാർ ജോലിയിലേയ്ക്ക് യ്ക്ക് തിരിയുകയായിരുന്നു. കോവിഡിനെ തുടർന്ന് സാമ്പത്തിക ബാധ്യതയിലായിരുന്നു വിഷ്ണു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments