Latest News
Loading...

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം



ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം  "വരവേൽപ്പ് "  വിജയോത്സവം നടന്നു.
ഈരാറ്റുപേട്ട,മുൻസിപ്പൽ ചെയർ പേഴ്‌സൺ സുഹ്റ അബ്‌ദുൾ ഖാദർ വരവേൽപ്പ്,വിജയോത്സവ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ  പ്രസിഡന്റ് അനസ് പാറയിൽ അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്,ജി.കെ ക്ലബ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.



എസ് എം സി ചെയർമാൻ അബ്ദുൾ ഖാൻ ഖാദർ ,പ്രിൻസിപ്പൽ ഷീജ സലിം, ഹെഡ്മിസ്ട്രസ്  സിസി പൈകടയിൽ, സീനിയർ അസി.ആൻ്റണി,സ്റ്റാഫ് സെക്രട്ടറി അനീഷ് വി.,പിടിഎ കമ്മിറ്റി അംഗങ്ങളായ താഹിർ ,യൂസഫ് , വിദ്യാർത്ഥികളായ ഷാരോൺ സുനിൽ വർഗീസ്, ആർച്ച, എന്നിവർ പ്രസംഗിച്ചു.

സൗഹൃദ കോർഡിനേറ്റേർമാരായ  മനോജ് ടി, ബെഞ്ചമിൻ, സൂര്യ ബി ആർ എന്നിവർ രക്ഷാകർത്താക്കൾക്ക്  ക്ലാസ് നയിച്ചു. അധ്യാപകരായ  സ്മ‌ിതദാസ് , സൈമൺ വി.എസ്  , വിദ്യാർത്ഥി ജോസ്‌ തോമസ്, എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ  കലാവിരുന്നും ലാബ് അസിസ്റ്റൻ്റ് ജിമ്മി സാം അവതരിപ്പിച്ച മാജിക് ഷോയും ശ്രദ്ധേയമായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments