Latest News
Loading...

മേലുകാവ് സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാചരണം



മേലുകാവ് സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാചരണം സൗഹൃദ ജില്ലാ കോഡിനേറ്റർ ശ്രീമതി മിനി ദാസ് ഉദ്ഘാടനം ചെയ്തു. പുതുതലമുറ നല്ല വായന വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ടീച്ചർ ഓർമിപ്പിച്ചു. ശ്രീമതി ബിന്ദു കുര്യൻ സ്വാഗതം ആശംസിച്ചു. മലയാളം ഭാഷാ ക്ലബ് കോർഡിനേറ്റർ ശ്രീ റോബിൻ ടി ജോസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

.കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വായനാ മത്സരം സംഘടിപ്പിച്ചു. വരും ദിനങ്ങളിൽ പ്രസംഗമത്സരം, ക്വിസ് മത്സരം, പുസ്തക നിരൂപണം, കവിത പാരായണം തുടങ്ങിയവ നടത്തും. അധ്യാപകരായ ശ്രീ ജോസുകുട്ടി ജോർജ്, ശ്രീമതി ഷീബ സേവ്യർ, ശ്രീമതി അനുറാണി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments