ലഹരിഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രാവാക്യവുമായി ചെസ്സാണ് ലഹരി എന്ന പരിശിലന പരിപാടിക്ക് തുടക്കമായി ഒരു വർഷം കൊണ്ട് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ചെസ്സ് പരിശീലിപ്പിക്കാനും അതിലൂടെ ലഹരികളും ലഹരി മാർഗ്ഗങ്ങളും ഒഴിവാക്കി നല്ലൊരു ബൗദ്ധിക തലമുറ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധരാക്കാൻ ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസിന്റെ നേതൃത്വത്തിൽ പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്
.സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പാലാ സെന്റ് തോമസ് ബി എഡ് കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ ഡോക്ടർ സുനിൽ തോമസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ആർബിറ്റർ കമ്മീഷൻ ചെയർമാനും ഇന്റർനാഷണൽ ആർബിറ്ററും ഇന്റർനാഷണൽ റേറ്റിംഗ്ഉളചെസ്സ് പ്ലെയറും ചെമ്മലമറ്റം സ്കുളിലെ ഗണിത ശാസ്ത്ര അധ്യാപകനുമായ ജിസ്മോൻ മാത്യു പരിശിലനം നല്കി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments