ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഒരുമ്മിക്കുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വിവിധ സ്ഥാപനങ്ങളിൽ ചോറും പൊതികൾ നല്കും. സ്നേഹവണ്ടിയിൽ ഭക്ഷണ പൊതികൾ തയ്യാറാക്കി അധ്യാപകർക്കൊപ്പം വിദ്യാർത്ഥികളും വിതരണം നടത്താൻ സ്ഥാപനങ്ങളിൽ പോകും. അന്തേവാസികൾ ക്കൊപ്പം എതാനും നിമിഷങ്ങൾ ചിലവഴിച്ച ശേഷമാണ് വിദ്യാർത്ഥികൾ കലാലായത്തിൽ തിരിച്ച് എത്തുന്നത് . മണിയംകുളം രക്ഷാ ഭവനിൽ ആണ് സ്നേഹ വണ്ടി ആദ്യം എത്തിയത്. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് , അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments