Latest News
Loading...

വായന ദിനാചരണവും സ്‌കൂൾ ക്ലബുകളുടെ ഉദ്ഘാടനവും.



ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വായനദിനാചാരണവും സ്‌കൂൾ ക്ലബുകളുടെ ഉദ്ഘാടനവും സ്‌കൂൾ ഹാളിൽ നടന്നു .പ്രശസ്ത സിനിമാഗാന, മൊഴിമാറ്റ രചയിതാവ് സുധാംശു സമ്മേളനം ഉദ്ഘാടനം ചെയ്തു. വാ യിച്ചു വളരേണ്ടതിന്റെ ആവശ്യകതയും എ ഴുത്തിന്റെ ലോകത്തിലെ ക്ക് കുട്ടികൾ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ കടന്നുവരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 



പ്രസ്തുത യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ റ വ. ഡോ.ജോൺ കണ്ണന്താനം അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.ഐ, പി.റ്റി. എ. പ്രസിഡന്റ് ജോസ് ജെ.തയ്യിൽ,  അധ്യാപകരായ റെന്നി സെബാസ്റ്റ്യൻ, റോബിൻ പോൾ എന്നിവർ ആശംസ അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് നടത്തി.വായനവാരാച രണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തുന്നതാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments