ഈരാറ്റുപേട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപ്പകൽ സമര യാത്രക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകി. സമര യാത്രയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം ആന്റോ ആന്റണി എംപി ഈരാറ്റുപേട്ടയിൽ നിർവഹിച്ചു. മിനിമം വേതനം നടപ്പിലാക്കിയ സംസ്ഥാനത്താണ് ആശാ വർക്കർമാർ ചൂഷണത്തിരയാകുന്നതെന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ഇവരുടെ സമരത്തെ സർക്കാർ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ സതീഷ് കുമാർ,അഡ്വ. മുഹമ്മദ് ഇല്യാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലൻ, ബിന്ദു സെബാസ്റ്റ്യൻ, അജിത് കുമാർ നെല്ലിക്കച്ചാലിൽ, അബ്ദുൾ ഖാദിർ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments