Latest News
Loading...

തിടനാട്ട് സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ



അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ച യുവാവ് പോലീസ് പിടിയിൽ. പിണ്ണാക്കനാട് കരോട്ട് എംബ്രയിൽ നോബി തോമസ് (30) ആണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിലായത്. 


ഇന്നലെ പിണ്ണാക്കനാട് ഭാഗത്ത് തിടനാട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments