പാലാ : പ്രൈവറ്റ് ബസ് ഓണർസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റും, മീനച്ചിൽ താലൂക് സെക്രട്ടറിയും, നിരവധിസംഘടനകളുടെ ഭാരവാഹിയുമായിരുന്ന അന്തരിച്ച എം. എൻ. ശശിധരന്റെ അനുസ്മരണ സമ്മേളനം നടത്തി.
പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ
ഇമ്മനുവേൽ ജോസഫിന്റെ അദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട്, ജോയ് ചെട്ടിശ്ശേരി, എ. സി സത്യൻ, ജോണി കുന്നപ്പള്ളി, ഡാണ്ടിസ് അലക്സ്, വാർഡ് അംഗം ആലീസ് ജോയ്, റോണി ജോസഫ്, സജി താന്നിക്കൽ, സാജു മൈക്കിൾ, ചാക്കോച്ചൻ ജോസ്, സണ്ണി ആന്റണി, പാപ്പ കുഴിത്തോട്ട്, വി എം. ഫിലിപ്പോസ് ജോയ് മറ്റം, തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments