വായനദിനത്തില്‍ പി.എന്‍. പണിക്കര്‍ക്ക് പുസ്തകം സമര്‍പ്പിച്ച് പ്രമുഖ കഥാകാരൻ അന്തീനാട് ജോസ്. തന്റെ 'ബാബുമോന്‍' എന്ന ബാലനോവലിന്റെ 19-ാം പേജ് വായനാചാര്യന്‍ പി.എന്‍. പണിക്കരുടെ സ്മരണക്കായി ജോസ് നീക്കിവെയ്ക്കുകയായിരുന്നു
1982-ൽ അന്തീനാട് ജോസ് എഴുതിയ ബാബു മോൻ എന്ന ചെറുകഥയാണ് പിന്നീട് കൂടുതൽ കഥാ തന്തുക്കൾ വിളക്കിച്ചേർത്ത് നോവലായി മാറ്റിയത്. ഇതിനോടകം 13 പതിപ്പുകളിലായി കാൽ ലക്ഷത്തോളം കഥാ ആസ്വാദകരുടെ കൈകളിലേക്ക് ബാബു മോൻ എത്തി.
ഒട്ടേറെ പുരസ്ക്കാരങ്ങളും ജോസിനെ തേടിയെത്തി.
ഈ വായന ദിനത്തിൽ ബാബു മോൻ്റെ 14-ാം പതിപ്പും റെഡിയായി . വായനാചാര്യൻ പി.എൻ. പണിക്കർ അനുസ്മരണാ ദിനമായ ജൂൺ 19 - നെ ആദരിച്ചു കൊണ്ട് ബാബു മോൻ നോവലിൻ്റെ 19-ാം പേജ് പി. എൻ പണിക്കർ അനുസ്മരണത്തിനായി ജോസ് മാറ്റിവെച്ചത് മലയാള കഥാ ചരിത്രത്തിലെ ആദ്യ സംഭവമായി മാറുകയാണ്.
ബാബുമോന്റെ 14-ാം പതിപ്പിന്റെ പ്രകാശനം ഇന്നലെ പാലാ മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനദിനത്തില്‍ ആഘോഷ പൂർവ്വം നടന്നു.
പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ പാലായ്ക്ക് നോവല്‍ സമര്‍പ്പിച്ചുകൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറേറിയന്‍ സിസിലി കുരുവിള ആമുഖപ്രസംഗം നടത്തി. അഡ്വ. ശങ്കരകൈമള്‍, സുനില്‍ പാലാ, സ്‌കറിയാ തോമസ്, റെന്‍സോയി ജോസ്, എ.വി. ശശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അന്തീനാട് ജോസ് മറുപടി പ്രസംഗം നടത്തി.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അന്തീനാട് ജോസിനെ പൊന്നാട അണിയിച്ചാദരിച്ചു. വായന ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് നഗരസഭാ ഭരണാധികാരികള്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments