നിലമ്പൂർ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല, പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.
ഗൂഡാലോചനയുണ്ടെന്ന എ കെ ശശീന്ദ്രന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. തെളിവുണ്ടെഭങ്കില്‍ പുറത്ത് വിടാന്‍ യു ഡി എഫ് മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments