Latest News
Loading...

കരുണാ സായി ബ്ലൂ റിബൺ പ്രഥമപുരസ്കാരം പാലാ അഡാർട്ടിന്.



മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്കുള്ള കരുണാസായി ബ്ളൂ റിബൺ പ്രഥമ പുരസ്ക്കാരം പാലാ അഡാർട്ടിന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിദ്ധ മജീഷ്യൻ എം എസ് മുതുകാട് അവാർഡ് നൽകി. മെമെന്റോ, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. 




.2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അവാർഡ് നിർണയം നടത്തിയത്. കരുണാ സായി ഡയറക്ടർ മധുജൻ കുമാർ അധ്യക്ഷത യോഗത്തിൽ വച്ച് അഡാര്‍ട്ട് ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ അവാർഡ് ഏറ്റുവാങ്ങി. സീനിയർ കൗൺസിലർ ജോയ് കെ മാത്യു, റോസിലി ജോസഫ്, പാപ്പച്ചൻ മുത്തോലി, മധു കെ ആർ തുടങ്ങിയവർ സംബന്ധിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments