പാലാ : മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ അർധ വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹം അതീവ പ്രാധാന്യത്തോടെ കാണുകയും ആചരിക്കുകയും ചെയ്യുന്ന ദുക്റാന തിരുനാൾ പൊതു അവധിയായി പ്രഖ്യാപിക്കാത്തത് ക്രൈസ്തവ സമുദായത്തോട് കാലാകാലങ്ങളായി വിവിധ സർക്കാരുകൾ കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്നും അത് തിരുത്തപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
.രൂപതയിലെ മുഴുവൻ ഫൊറോനാ സമിതികളും പ്രമേയത്തെ പൂർണമായി പിന്താങ്ങി. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച സെനറ്റ് സമ്മേളനം രൂപതാ ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു.
രൂപതാ ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി, കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേവർപറമ്പിൽ, ജോയൽ ജോസഫ്, സോന മാത്യു, ബിൽന സിബി, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments