മഹാത്മാഗാന്ധി ഗവണ്മെന്റ് സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ പാലാ എസ്. ഐ ശ്രീ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ. രാജേഷ്, സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീ. രെഞ്ചു എന്നിവർ ദിനാചരണത്തിൽ പങ്കെടുത്തു. H. M ശ്രീകല ടീച്ചർ, സീനിയർ അദ്ധ്യാപകൻ സുനിൽ കെ. റ്റി സർ എന്നിവർ സന്ദേശം നൽകി. കുട്ടികളുടെ സുമ്പ ഡാൻസ്, ലഹരി വിരുദ്ധ ഗാനം, ലഹരിക്കെതിരെ നൃത്തം എന്നിവ അവതരിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം, സ്കൂൾ വിമുക്തി ക്ലബ്, റെഡ് ക്രോസ്സ് എന്നീ ക്ലബ്ബുകൾ പരിപാടിക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments