ഉള്ളനാട് - വലിയകാവുംപുറം റോഡ് ജല ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനായി ഏറ്റെടുത്തതു കൊണ്ടാണ് പുനരുദ്ധാരണ ജോലികൾ പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് പൊതുമരാമത്ത് വകുപ്പ്. പൊതു മരാമത്ത് വകുപ്പ് മേലുകാവ് സെക്ഷന്റെ കീഴിലുള്ള 3.70 കിലോമീറ്റർ ദൈർഘ്യമുളള റോഡാണിത്. 2023 ൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിരുന്നെങ്കിലും ഒരു വർഷത്തിലേറെ റോഡ് ജല ജീവൻ പദ്ധതിയിലായിരുന്നു. തുടർന്ന് കോൺട്രാക്ടർ സമയം നീട്ടി വാങ്ങുകയും 2025 ജനുവരി 14 ന് കാലാവധി അവസാനിക്കുകയും ചെയ്തു. ഫെബ്രുവരിയിലാണ് റോഡ് വീണ്ടും പൊതുമരാമത്ത് വകുപ്പിന് തിരികെ ലഭിച്ചത്. തുടർന്ന് ഉള്ളനാട്- വലിയകാവുംപുറം റോഡ് ഉൾപ്പെടെ 9 റോഡുകൾക്കായി 1.40 കോടി രൂപ മെയിന്റനൻസിനായി അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തീയായി വരികയാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥരെ വിളിച്ച് കൃത്യമായ റിവ്യൂ മീറ്റിംഗുകൾ ചേരുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. കാലാവസ്ഥ അനുകൂലമായാൽ റോഡ് നന്നാക്കുമെന്ന് മാണി സി.കാപ്പൻ എംഎൽഎ അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകങ്ങൾ ഇനിയുമുണ്ടാകുമെന്നും ജനപക്ഷത്തു നിന്നു പ്രവർത്തിക്കുന്ന തന്റെ നിലപാടുകൾ സുതാര്യമാണെന്നും എംഎൽഎ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments