Latest News
Loading...

തലനാട് പാറേക്കയം ചൊവ്വൂർ റോഡ് ഉദ്ഘാടനം ചെയ്തു



മാണി സി കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 38,40000  രൂപ മുടക്കി 90% വും പണിതീർത്ത  തലനാട് പാറേക്കയം ചൊവ്വൂർ റോഡ് ഉദ്ഘാടനം എംഎൽഎ മാണി സി കാപ്പൻ  നിർവ്വഹിച്ചു.  200 മീറ്റർ കൂടിറോഡ് പണി തീർക്കാൻ ഉള്ള ഫണ്ട് അനുവദിച്ച് എത്രയും വേഗം റോഡ് പണി പൂർത്തീകരിക്കുമെന്ന് എംഎൽഎ ഉദ്ഘാടനത്തിൽ പറഞ്ഞു. 


യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ രോഹിണി ഭായ് ഉണ്ണിക്കൃഷ്ണൻ ബേബി പൊതന പ്രകുന്നേൽ താഹ അടുക്കം, തങ്കച്ചൻ മുളകുന്നം തുടങ്ങിയവർ പങ്കെടുത്തു. 

തലനാട് പഞ്ചായത്തിൽ ആണെങ്കിലും ചൊവ്വൂർകാർക്ക് തലനാട്ടിൽ എത്തണമെങ്കിൽ മൂന്നിലവ് വന്ന് ഈരാറ്റുപേട്ട ബസ്സ് കയറി ഈരാറ്റുപേട്ടയിൽ നിന്ന് നിന്ന് തലനാട് ബസ് കേറണമായിരുന്നു ഒരു ഓട്ടോ പിടിച്ചാൽ പോലും നല്ലൊരു തുക അതിനായി വേണ്ടിവരും ഇപ്പോൾ ഈറോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി ചൊവ്വൂർകാർക്ക് സ്വന്തം പഞ്ചായത്തിൽ എത്താൻ വെറും മൂന്ന് കിലോമീറ്റർ മാത്രം ദൂര ദീർഘമാണ് ഉള്ളത്. ഈ ഒരു മാറ്റം തല നാടിന്റെ വികസന സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുന്നു . ഇതിന് സഹായിച്ച എംഎൽഎക്കു നിവാസികൾ mla ക്കു നന്ദി പറഞ്ഞു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments