അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നുനൽകി മേലുകാവുമറ്റത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചുനിൽക്കുന്ന വിദ്യാലയ മുത്തശ്ശി 85 ന്റെ നിറവിൽ. ഇടവക ജനത്തിന്റെയും അധികാരികളുടെയും, സുമനസുകളുടെയും അത്യധ്വാനത്താൽ സ്ഥാപിമായ സെന്റ് തോമസ് UP സ്കൂൾ നാൾവഴികൾ പിന്നിട്ടപ്പോൾ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടി കയറി. സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ക്ലാസ്സ് റൂമുകൾ, വിശാലവും, സുരക്ഷിതവുമായ കളിസ്ഥലം, നൂതന ലൈബ്രറി,സയൻസ് ലാബ് എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ്. കഴിഞ്ഞ അധ്യയന വർഷത്തിൽ കലാ, കായിക, ശാസ്ത്രമേളകളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിക്കുവാൻ സ്കൂളിന് സാധിച്ചു.
വ്യക്തിത്വ വികസനം, ആരോഗ്യ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും , മികച്ച വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരങ്ങളും സ്കൂളിൽ കുട്ടികൾക്ക് ലഭ്യമാണ്. മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്ന ഈ സ്കൂളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. ഈ സ്കൂളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഫോൺ: 9447506695
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments