Latest News
Loading...

പനക്കപാലത്ത് റോഡിൽ വെള്ളം കയറി



ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു. പനക്കപാലത്ത് നിന്നും പ്ലാശനാലിലേക്കുള്ള റോഡും വെള്ളത്തിലാണ് . 


അമ്പാറ അമ്പലത്തിന് സമീപവും വെള്ളമുണ്ട്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം . പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. അതേസമയം മഴയ്ക്ക് നേരിയ ശമനം വന്നതോടെ ഉടൻ വെള്ളം ഇറങ്ങുമെന്നാണ് പ്രതീക്ഷ. 


ഭരണങ്ങാനം ഇടമറ്റം പൈക റോഡും വെള്ളത്തിലായി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments