![]() |
കടനാട് കൊല്ലപ്പള്ളി റോഡ് വെള്ളത്തിൽ |
മീനച്ചിലാറിൽ ജലനിരപ്പ് വീഴുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട പാലാ മേഖലകളിൽ റോഡുകളിൽ വെള്ളം കയറിത്തുടങ്ങി. പനക്കപാലത് നിലവിൽ റോഡിൽ വെള്ളമുണ്ട്. എന്നാൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ചുങ്കപ്പുര ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുമ്പിലും വെള്ളക്കെട്ട് ഉണ്ട്. നിലവിൽ വാഹന സഞ്ചാരത്തിന് തടസ്സം ഇല്ലെങ്കിലും അരമണിക്കൂറിനുള്ളിൽ ഗതാഗതം തടസ്സപ്പെടും എന്നാണ് നിലവിലെ സാഹചര്യത്തിൽ കരുതേണ്ടത്.
ഈരാറ്റുപേട്ടയിൽ പാലത്തിന് സമീപം റോഡിൽ വെള്ളം കയറി. ആറ്റുതീരത്തോട് ചേർന്നുള്ള തട്ടുകട വെള്ളത്തിലായി. മൂന്നാനിയിൽ ഓടകൾ നിറഞ്ഞ അവസ്ഥയിലാണ് . ഇവിടെയും അധികം വൈകാതെ വെള്ളം കയറും എന്നാണ് സൂചന. കടനാട് കൊല്ലപ്പള്ളി റോഡിൽ വെള്ളം കയറി ചെറുവാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടു.
ഇടമറുക്, രണ്ടാറ്റുമുന്നി - വാകക്കാട് റോഡ് വെള്ളം കയറിയ നിലയിലാണ്. മീനച്ചിലാറിനോട് ചേർന്നുള്ള ഈരാറ്റുപേട്ട അങ്കൻ കോവിലിൽ സമീപവും വെള്ളമുയർന്നു. ഒറ്റയീട്ടി - മുപ്പതേക്കർ - കൊടം വെട്ടി മംഗളഗിരി റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്നു.
തീക്കോയി ബ്രിഡ്ജിന്റെ സമീപത്തുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments