Latest News
Loading...

പ്രതിഷേധം ഫലം കണ്ടു, പൊളിച്ച റോഡ് നന്നാക്കാന്‍ തുടങ്ങി



മലങ്കര പദ്ധതിയ്ക്ക് വേണ്ടി കുഴിച്ച റോഡുകള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ തെക്കേക്കരയില്‍ റോഡ് കുഴിയടയ്ക്കല്‍ ജോലികള്‍ക്ക് തുടക്കം. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും വാര്‍ഡ് മെംബറുമായ റോജി തോമസ് പിഡബ്ല്യുഡിയ്ക്ക് കഴിഞ്ഞ ദിവസം പരാതി നല്കിയിരുന്നു.  ഇത തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ടൗണ്‍ പ്രദേശത്തെ റോഡ് നന്നാക്കാതെ ബാക്കി ജോലികള്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ ശക്തമായ നിലപാടെടുത്തോടെ അധികൃതര്‍ വഴങ്ങുകയായിരുന്നു. 



പൂഞ്ഞാര്‍ പള്ളിവാതില്‍ ഭാഗം മുതല്‍ തെക്കേക്കര പാലം വരെയുള്ള ഭാഗത്ത് കുഴിച്ച ഭാഗം താല്‍ക്കാലികമായ ടാര്‍ ചെയ്യും. ഇതിനായുള്ള ജോലികള്‍ക്കാണ് തുടക്കമായത്. പെട്രോള്‍ പമ്പിന് സമീപം സ്ഥിരം അപകടമേഖലയായി മാറിയിരുന്നു. പൈപ്പിടായി കുഴിയെടുത്ത ഭാഗം കഴിഞ്ഞയിടെ വീണ്ടും കുഴിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ ഈ പ്രദേശത്താകെ മണ്ണ് ഒഴുകിപ്പോയതോടെ തിട്ട രൂപപ്പെടിുകയും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. 

മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ പൂഞ്ഞാര്‍ ടൗണില്‍ ടാറിംഗ് പകുതിയോളമാണ് കുത്തിപ്പൊളിച്ചത്. വ്യാപാരസ്ഥാപനങ്ങള്‍ റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നത് മൂലം കടകളില്‍ കയറുന്നതും ഇറങ്ങുന്നതും ബുദ്ധിമുട്ടായി. വേനല്‍ക്കാലത്ത് പൊടിശല്യത്തില്‍ വലഞ്ഞെങ്കില്‍ ഇപ്പോള്‍ ചെളികൊണ്ട് അഭിഷേകമാണ്. നാടാകെ കുത്തിപ്പൊളിക്കുന്ന പദ്ധതിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments