Latest News
Loading...

വീട്ടിൽ ഒരു സംരംഭം എന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം



ഭിന്നശേഷിക്കാർക്കും തൊഴിൽരഹിതർക്കും സ്വയം പര്യാപ്തത നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും കിഷോർട്സ് വേൾഡ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ആവിഷ്കരിക്കുന്ന പദ്ധതിയായ വീട്ടിൽ ഒരു സംരംഭം എന്നതിലേക്ക് കോട്ടയം ജില്ലയിലെ തൊഴിൽരഹിതർക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കും വഴിയോരക്കച്ചവടക്കാർക്കും അപേക്ഷിക്കാം. അസോസിയേഷന്റെ കീഴിൽ സ്നാക്സ് നിർമ്മാണ യൂണിറ്റിൽ നിർമിക്കുന്ന കായ കപ്പ എന്നിവയുടെ ചിപ്സ് വിപണത്തിനായി  സാമ്പത്തിക മുതൽമുടക്കില്ലാതെ ഉൽപ്പന്നങ്ങൾ അപേക്ഷകർക്ക് അവരുടെ സ്ഥലങ്ങളിൽ എത്തിച്ച് നൽകും ഈ ലഭിക്കുന്ന ഉൽപ്പനങ്ങൾ വിറ്റഴിക്കൽ ആണ് ജോലി 


ദിവസവും 500 മുതൽ 1000 രൂപ വരെ സമ്പാദിക്കുവാൻ സാധിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് 29 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷകൾ അസോസിയേഷന്റെ ഇമെയിൽ സമർപ്പിക്കേണ്ടതാണ്.വീട്ടമ്മമാർ ഭിന്നശേഷിക്കാർ ഭിന്നശേഷിയില്ലാത്തവർ എന്നിവർക്ക്  പ്രായപരിധിയില്ലാതെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമനും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments