പാലാ ലയൺസ് ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുന്ന മനസ്സ് ആത്മഹത്യ പ്രതിരോധ കേന്ദ്രം മെയ് 31 വൈകിട്ട് എട്ടുമണിക്ക് നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. Adv. ലിറ്റോ പാലത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മനസ്സിന്റെ വിഷമങ്ങളും വേദനകളും നേരിട്ടോ ഫോൺ വഴിയോ മനസ്സ് തുറന്നു പറഞ്ഞ ആശ്വാസം കണ്ടെത്തുവാനും ആത്മഹത്യ തടയുവാനും ഈ പ്രസ്ഥാനം ഉപകരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ...
.സേവനം പൂർണമായും സൗജന്യവും സ്വകാര്യവും ആയിരിക്കും. പരിശീലനം ലഭിച്ച വിദഗ്ധരായ വോളണ്ടിയേഴ്സ് ഇതിൽ പ്രവർത്തിക്കുന്നു. സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0422.2248162
പാലാ മീഡിയ മീഡിയ ക്ലബ്ബിൽ നടന്ന വാർത്തസമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് ജോണി ഏറത്ത്, മനസ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡന്റ് എബ്രഹാം പാലക്കുടിയിൽ, സെക്രട്ടറി ത്രേസ്യാമ്മ ജോൺ, Pro ആനി മാത്യു എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments