ഭരണാനുമതി ലഭിച്ച പദ്ധതികൾ പോലും നടപ്പാക്കിയില്ലെന്നും പുതിയ പദ്ധതികൾ ഒന്നും ഇല്ലാത്ത ഏക മണ്ഡലമായി പാലാ മാറിയെന്നും എൽഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയുടെ നാലം വാർഷികത്തിന് ഒരു പദ്ധതിയും നാടിന് സമർപ്പിക്കുവാനായില്ല. പാലായ്ക്കും ബജറ്റ് വിഹിതവും പദ്ധതി വിഹിതവും കൃത്യമായി സർക്കാർ ലഭ്യമാക്കി
ബജറ്റ് ദിവസങ്ങളിൽ പോലും നിയമസത്തിൽ ഹാജരാവത്തത് ആരു തടഞ്ഞിട്ട്? പാലായുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നാനുള്ള സമയം മറ്റ് എം എൽ .എ മാർക്ക് വിൽകുന്നത് ആരു പറഞ്ഞിട്ട് ആണെന്നും നേതാക്കൾ ചോദിച്ചു.
കേരളത്തിന്റെ സമസ്ത മേഖലകളിലും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ വികസന കുതിപ്പ് നേടിയ നാലുവർഷമാണ് കടന്നുപോയത്. വിവിധ മേഖലകളിൽ കേരളം ഒന്നാമതെത്തിയതായി കേന്ദ്രസർക്കാരിൻ്റെ ഔദദ്യാഗിക പ്രഖ്യാപനങ്ങൾ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനരംഗത്ത് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വൻ വികസനകുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിട നിർമ്മാണം, മാലിന്യ സംസ്ക്കരണം, വ്യവസായം, ടൂറിസം, സാങ്കേതികരംഗം എന്നിങ്ങനെ വികസന നേട്ടങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരും സമ്മതിക്കുന്നതാണ് ഈ അവസരത്തിലാണ് പാലാ നിയോജക മണ്ഡലം അക്ഷരാർത്ഥത്തിൽ വികസന പിന്നോക്കാവസ്ഥ നേരിടുന്നത്. ജനം ചുമതല ഏൽപ്പിച്ചവർ ആ ചുമതലകൾ പ്രതിബദ്ധതയോടുകൂടി നിർവഹിച്ചോ എന്നതിന് ഉത്തരം നൽകേണ്ടതുണ്ട്.
തുക അനുവദിച്ച് ഭരണാനുമതി നൽകിയ നിരവധി പദ്ധതികൾ വിശദമായ എസ്‌റ്റിമേറ്റ്, സാങ്കേതിക അനുമതി, ടെൻഡർ, കരാർ നൽകൽ എന്നിവ പൂർത്തിയാക്കി നിർമ്മാണം നടത്തി ജനങ്ങൾക്ക് സമർപ്പിക്കേണ്ടതിന് പകരം നിരുത്തരവാദിത്വ പരമായി അലംഭാവത്തോടും നിഷ്ക്രിയത്വത്തോടും കൂടി പെരുമാറുകയാണ് പാലായുടെ ജനപ്രതിനിധി. ഇതു മൂലം പാലാ പുരോഗതിയുടെ കാര്യത്തിൽ വളരെ പിന്നോട്ടു പോയിരിക്കുന്നു. മുൻമന്ത്രി കെഎം മാണി സാറിന്റെ കാലത്ത് സർവ്വ മേഖലകളിലും അടിസ്ഥാന സൗകര്യ പദ്ധതികൾ ഭാവിയെ കണ്ട് വിഭാവനം ചെയ്ത് നടപ്പിലാക്കിയിരുന്നു. അദ്ദേഹം തുടങ്ങിവെച്ച ഏതാനും പദ്ധതികൾ അതിൻ്റെ അവസാനം ഘട്ടത്തിലായപ്പോഴാണ് നമ്മോട് വിട പറഞ്ഞത്. തുടർന്നുവന്ന ജനപ്രതിനിധി മാണി സാർ തുടങ്ങിവച്ച പദ്ധതികളിൽ പലതും തടസ്സപ്പെടുത്തുന്നതിനും പൂർത്തീകരിക്കാതിരിക്കുന്നതിനുമുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നത്.
ജനപ്രതിനിധി എന്ന നിലയിൽ പാലായുടെ ആവശ്യങ്ങൾ പരമോന്നത നിയമനിർമ്മാണ സഭയിൽ അവതരിപ്പിക്കുവാൻ കിട്ടുന്ന വിലപ്പെട്ട സമയം മറ്റു ജനപ്രതിനിധികൾക്ക് വിറ്റും ബജറ്റ് ദിവസം പോലും സഭയിൽ ഹാജരാകാതെയും നീതീകരിക്കാനാവാത്ത അപരാധമാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടർമാരോടുള്ള വെല്ലുവിളിയാണ്. അദ്ദേഹത്തിന് എതിരായുള്ള നിരവധി കോടതി കേസുകളാണ് ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുന്നത് എന്ന് മനസ്സിലാക്കേണ്ടി വരും.
ഓരോ ബഡ്‌ജറ്റ് അവതരണങ്ങൾ കഴിയുമ്പോഴും കോടികളുടെ പദ്ധതികളാണ് പാലായിൽ ലഭിച്ചിരിക്കുന്നത് എന്ന് എം.എൽ.എ തന്നെ മാദ്ധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ലഭിക്കുന്ന പദ്ധതികളൊന്നും നാളിതുവരെ ഇവിടെ നടപ്പിലാക്കിയതായി കാണുന്നില്ല പാലായിൽ കൂടുതൽ വികസനമെത്തിക്കുന്നതിനാണ് എൽ ഡി എഫ് എന്നും ശ്രമിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി നാടിൻറെ വികസന കാര്യങ്ങൾ പാടെ അവഗണിച്ച് സ്വന്തം വീഴ്ചകൾ മറ്റുള്ളവരുടെ തലയിൽ കെട്ടി വച്ച് മുഖം രക്ഷിക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാണ് എം എൽ എ നടത്തിക്കൊണ്ടിരിക്കുന്നത്. നാം ഇത് തിരിച്ചറിഞ്ഞേ മതിയാവൂ.
എല്ലാ മണ്ഡലങ്ങളിലും പൊതുമരാന്ത് വകുപ്പിൻ്റെ ശുപാർശയിൽ റോഡ് പുനരുദ്ധാരണ പണികൾക്ക് തുക അനുവദിക്കുക എന്നത് സ്വാഭാവികം. അത് എംഎൽഎയുടെ ശ്രമഫലമായി മാത്രം വരുന്നതാണെന്ന അമിത അവകാശവാദം അൽപ്പത്തരമാണ്. സമീപകാലത്ത് ഇറങ്ങിയ ഉത്തരവിൽ നിലവിൽ എംഎൽഎ ഇല്ലാത്ത നിലമ്പൂരിൽ അടക്കം 140 നിയോജക മണ്ഡലങ്ങൾക്കും എൽഡിഎഫ് ഗവൺമെന്റ് നല്ല രീതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുതുതായി എന്തെങ്കിലും ഒരു വികസന പദ്ധതി കൊണ്ടുവരുന്നതിനോ, എന്തിന് നിർദ്ദേശിച്ച് അംഗീകരിപ്പിച്ച് നടപ്പാക്കുന്നതിനു പോലുമോ കഴിയാത്ത ഏക മണ്ഡലം എന്ന ഖ്യാതി ഇന്ന് പാലായ്ക്ക് മാത്രം സ്വന്തം.
വൻകിട ഭക്ഷ്യ സംസ്ക്‌കരണ കേന്ദ്രങ്ങൾ, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ, മീനച്ചിൽ ഗ്ലൗസ് ഫാക്ടറി ഐ ടി പാർക്കുകൾ, ഭാര വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക റോഡുകൾ, കൊട്ടാരമറ്റത്തും വൈക്കം റോഡിലും ഫ്ലൈ ഓവറുകൾ, ഫുഡ് പാർക്ക് ...കാപ്പൻറെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഇങ്ങനെ നീളുന്നു. ഇവയിലൊന്നു പോലും ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഒരു പ്രോജക്ട് റിപ്പോർട്ട് എങ്കിലും ഉണ്ടാക്കിയതായി മാലോകർക്ക് അറിവില്ല.
ദിവസവും നമ്മൾ വായിക്കുന്ന പത്രതാളുകളിൽ തകർന്ന ഗ്രാമീണ റോഡുകളുടെ നേർ ചിത്രങ്ങളാണ്. സർക്കാർ കോടികൾ നൽകിയെന്ന് എം.എൽ.എ തന്നെ വിവരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികൾ പോലും നടപ്പാകുന്നതായി കാണുന്നില്ല. കഴിഞ്ഞ അഞ്ചു വർഷവും വെള്ളപൊക്ക വരൾച്ചാ ദുരിതാശ്വാസ നിധി, ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി എന്നീ ഇനങ്ങളിൽ പാലായ്ക്ക് കോടികളാണ് സർക്കാർ നൽകിയത്. ഇത് എം.എൽ എ തന്നെ അറിയിച്ചിട്ടുമുണ്ട്അ
നമ്മുടെ ഗ്രാമീണ മേഖലകളിൽ ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. യാതൊരുവിധ വികസന പ്രവർത്തനവും നടത്താതെ, പുതിയൊരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ കഴിയാതെ, അസംബ്ലിയിൽ പാലായ്ക്ക് അവകാശപ്പെട്ട സമയം മറ്റുള്ളവർക്ക് വീതം വച്ച്, തൻ്റെ പിടിപ്പുകേടുകൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് എത്രനാൾ പാലാക്കാരെ പറ്റിക്കുവാൻ ഈ പാലാ എംഎൽഎക്ക് കഴിയും?
എം.എൽ എ യുടെ അധികാരങ്ങളിൽ മറ്റു ജനപ്രതിനിധികൾ ഇടപെടുന്നു എന്ന് ആക്ഷേപം ഉന്നയിച്ച ആളാണ്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന നയമാണ് സ്വീകരിക്കുന്നത്. പദ്ധതികൾക്കായുള്ള ശുപാർശയും ബജറ്റ് നിർദ്ദേശങ്ങളും സമർപ്പിക്കുന്നത് എം.എൽ എ യുടെ ചുമതലയിലാണ്. വകുപ്പുതലഅവലോകന യോഗങ്ങളിൽ പങ്കെടുന്ന ഏകജനപ്രതിനിധിയും എം.എൽ.എമാത്രമാണ്. പ്രിയപ്പെട്ട മാണി സി കാപ്പൻ, താങ്കളുടെ രാഷ്ട്രീയത്തെ ഞങ്ങൾ മാനിക്കുന്നു. ഗവൺമെൻ്റിനെ താങ്കൾക്ക് വിമർശിക്കാം. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. രാഷ്ട്രീയമായി താങ്കൾക്ക് ഞങ്ങളെ എതിർക്കാം. പക്ഷേ, മറ്റൊരാൾ കൊണ്ടുവന്നു എന്നതിൻ്റെ പേരിൽ പൂർത്തീകരിച്ചതും പൂർത്തീകരണത്തിന്റെ വക്കിലെത്തിയതുമായ പദ്ധതികൾക്ക് ഇനിയെങ്കിലും അങ്ങ് തടസ്സം നിൽക്കരുത്. സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടുകൾ ലാപ്സാക്കരുത്. രാഷ്ട്രീയമേതായാലും പാലായെ പിന്നോട്ട് നയിക്കരുതേ. ഇത് പാലായിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ള ഞങ്ങളുടെ അഭ്യർത്ഥനയാണ്.
എം.എൽ.എയുടെ നിഷ്ക്രിയത്തിനും അലംഭാവത്തിനും വികസന വിരുദ്ധ സമീപനത്തിനും വാഗ്ദാന ലംഘനങ്ങൾക്കും സത്യ പ്രചാരണത്തിനുമെതിരെ പാലായിൽ മഹാസമ്മേളനവും പഞ്ചായത്ത് തലത്തിൽ പൊതുയോഗവും ഉടൻ സംഘടിപ്പിക്കും. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ബാബു കെ.ജോർജ്. , ലാലിച്ചൻ ജോർജ്, പി.എം.ജോസഫ്, ടോബിൻ കെ. അലക്സ‌്, പി.കെ.ഷാജകുമാർ, ബെന്നി മൈലാടൂർ, കെ.എസ്.രമേശ് ബാബു, രാജൻ ആരംപുളിക്കൽ, എന്നിവരും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments