Latest News
Loading...

മൂന്നാനിയിൽ ഗതാഗതം സ്‌തംഭിച്ചു



വെള്ളം ഇറങ്ങുന്നത് വൈകുന്നതോടെ പാലാ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം നിലച്ചു. മൂന്നാനിയിൽ വെള്ളം ഇറങ്ങാൻ വൈകുന്നതാണ് കാരണം. ഇവിടെ വെള്ളം ഉയർന്നു നിൽക്കുന്നത് വാഹനഗതാഗത ത്തിന് തടസ്സമാണ്. 3 മണി വരെ ബസുകളടക്കം വാഹനങ്ങൾ കടന്നുപോയിരുന്നു.



 വെള്ളത്തിലൂടെ കടന്നുപോകാൻ ശ്രമിച്ച ഒന്നിലധികം കാറുകൾ പാതിവഴിയിൽ തകരാറിലായി. ഇതോടെ പോലീസ് സ്ഥല ത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ബസുകൾ അടക്കം പ്രവിത്താനം വഴിയാണ് പോകുന്നത്.



ഈരാറ്റുപേട്ടയ്ക്ക് പോകേണ്ടവർക്ക് പാലാ തൊടുപുഴ റോഡ് വഴി ഞൊണ്ടിമാക്കൽ കവലയിലെത്തി മരി യസദനം റോഡ് വഴി ഇളംതോട്ടം ചൂണ്ടച്ചേരി പ്ലാശനാൽ വഴി കടന്നുപോകാം. വെള്ളക്കെട്ടിൽ വാഹന മിറക്കി സാഹസത്തിന് മുതിരാതിരിക്കുക.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments