കടനാട് എളമ്പ്രക്കോടത്ത് ദേവീക്ഷേത്രത്തിലെ 18-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. മാണി സി.കാപ്പൻ എം.എൽ.എ ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ശ്രീ കോവിൽ പുന:രുദ്ധാരണ ഫണ്ട് ശേഖരണോദ്ഘാടനം മേൽശാന്തി മധുസുദധശർമ നിർവഹിച്ചു. സുകുമാരൻനായർ വട്ടപ്പാറയുടെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആർ. സജീവ് എളമ്പ്രക്കോടം, കരയോഗം സെക്രട്ടറി ജി. അനീഷ്കുമാർ, കെ.പി. മോഹൻ നായർ, പി.ആർ. ഗോപാലകൃഷ്ണൻ നായർ, ബിന്ദു സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന ദേവീഭാഗവത നവാഹയജ്ഞത്തിൽ വേദ ശ്രേഷ്ഠൻ കണ്ണൻ വേദിക് കൃഷ്ണാലയം ആലപ്പുഴ യജ്ഞാചാര്യനായിരിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments