Latest News
Loading...

ലോക മാതൃദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിൽ മാതൃ സംഗമം നടത്തി.




ലോക മാതൃദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മാതൃ സംഗമം നടത്തി. മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് മഞ്ജു സിജോ താന്നിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം മാതൃ സംഗമം ഉദ്ഘാടനം ചെയ്തു.സിസ്റ്റർ മെറ്റി ജോസ് സി.എം. സി. ആമുഖപ്രഭാഷണം നടത്തി."അമ്മമാരുടെ വിളിയും ദൗത്യവും" എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ റിൻസി ആനക്കുഴിയിൽ എഫ്.സി. സി ,"അമ്മമാരും ആത്മീയതയും" എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ ജോസി തോലാനിക്കൽ എഫ്.സി.സി. തുടങ്ങിയവർ സെമിനാർ നയിച്ചു.



മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ച് നിഷാ ഷോബി ചെരുവിൽ ക്ലാസ് നയിച്ചു. ഏറ്റവും പ്രായം കൂടിയ അമ്മയായി മേരിക്കുട്ടി കുര്യാക്കോസ് വട്ടോത്ത്, കുട്ടിയമ്മ താന്നിക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ച് ഉപഹാരം നൽകി.സമ്മേളനത്തിൽ പങ്കെടുത്ത മഞ്ജു സിജോ താന്നിക്കൽ,ജെസ്സി ടോം പ്ലാത്തോട്ടത്തിൽ എന്നിവരെ ഭാഗ്യശാലിയായ അമ്മമാരായി തെരഞ്ഞെടുത്തു.


മൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന മദർ സുപ്പീരിയർ സിസ്റ്റർ മെറ്റി ജോസ് സി.എം.സിക്ക് സമ്മേളനത്തിൽ യാത്രയപ്പ് നൽകി.വിശുദ്ധ കുർബാനയോടെയാണ് മാതൃ സംഗമം ആരംഭിച്ചത്. ചർച്ചക്കു ശേഷം സ്നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു. റീനാ റെജി വയലിൽ, ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, ഷൈനി ബേബി നടുവത്തേട്ട്,മാഗി വള്ളിയാംതടത്തിൽ, ജോയ്സി നെല്ലിയേ ക്കുന്നേൽ,അനു റെന്നി മണിയാക്കുപാറയിൽ,ലൗലി റോയി ചങ്ങനാരി പറമ്പിൽ,ജാൻസി സെബാസ്റ്റ്യൻ കല്ലൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments