Latest News
Loading...

പാലാ മരിയസദനത്തിൽ അന്താരാഷ്‌ട്ര സ്കീസോഫ്രീനിയ ദിനം ആചരിച്ചു



 പാലാ മരിയസദനത്തിൽ അന്താരാഷ്‌ട്ര സ്കീസോഫ്രീനിയ ദിനം ആചരിച്ചു. പാലാ മരിയസദനം ഡയറക്ടർ  സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ഔദ്യോഗിക പരിപാടികൾക്ക് ആരംഭം കുറിച്ചു. ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി സൈക്കാട്രി ഡിപ്പാർട്ട്മെന്റ് & പുഷ്പഗിരി മെഡിക്കൽ കോളേജ് സൈക്യാട്രി  ഡിപ്പാർട്ട്മെന്റ് തലവനും, വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെ സെക്രട്ടറി ജനറലും ആയ ശ്രീ. ഡോക്ടർ റോയ് എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം നിർവഹിച്ചു.   മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ  ഫാദർ ജോസഫ് കണിയോടിക്കൽ മുഖ്യപ്രഭാഷണം നടത്തി.




പാലാ പോലീസ് സ്റ്റേഷൻ P. R. O ശ്രീമതി നിസ ജോഷി, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാലാ മുൻസിപ്പാലിറ്റി 6-ാം വാർഡ് കൗൺസിലർ ശ്രീ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷനായി. മരിയസദനം സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ ട്രെയിനിങ് സ്റ്റുഡൻസിന്റെയും മരിയസദനം സ്റ്റാഫുകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തപ്പെട്ടത്. 

ഔദ്യോഗിക പരിപാടികൾക്ക് മുന്നോടിയായി മരിയസദനം അന്തേവാസികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ കലാപരിപാടികളും, ഗെയിമുകളും നടത്തപ്പെട്ടു. സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥ വളരെ ഗുരുതരമായ ഒരു മാനസികാരോഗ്യ അവസ്ഥയാണെന്നും, ഇത് മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റതയും സാരമായി ബാധിക്കുന്ന ഒന്നാണെന്നും ഡോക്ടർ റോയ് കള്ളിവയലിൽ അഭിപ്രായപ്പെട്ടു. ഈ രോഗത്തിന്റെ പ്രഥമ ലക്ഷണങ്ങളെക്കുറിച്ചും, ഇവയ്ക്കുള്ള വ്യത്യസ്തമായ ചികിത്സാ രീതികളെ കുറിച്ചും ഇദ്ദേഹം സംസാരിക്കുകയുണ്ടായി.

സ്കിസോഫ്രൈനിയയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും എന്നും, ഇത് ഒരു മസ്തിഷ്ക രോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാർ സ്ലീവാ മെഡിസിറ്റിയുടെ സഹായ സഹകരണങ്ങൾ ഫാദർ ജോസഫ് കണിയോടിക്കൽ വാഗ്ദാനം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments