Latest News
Loading...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്. മുത്തോലി സ്വദേശിക്കെതിരെ കേസ്




മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം  തട്ടിയെടുത്തെന്ന പരാതിയില്‍ പാലാ മുത്തോലി സ്വദേശിയായ യുവാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോതമംഗലം സ്വദേശികളായ നാല് പേര്‍ ചേര്‍ന്ന് നല്കിയ പരാതിയിലാണ് കോതമംഗലം പോലീസ് മുത്തോലി മുതുകാട്ടില്‍ ജോജിന്‍ ജോസ് എന്നയാള്‍ക്കെതിരെ കേസെടുത്തത്. സമീപ സ്റ്റേഷനായ ഊന്നുകല്‍ സ്റ്റേഷനില്‍ മറ്റൊരു പരാതിയും നിലവിലുണ്ട്. 



കോതമംഗലം സ്വദേശികളായ സെല്‍വിന്‍ മാത്യു, അഭിരാഗ് രാജു, ആല്‍ബിന്‍ സണ്ണി, അനിത് ഗോപി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി നല്കിയത്. മാള്‍ട്ടയില്‍ ഹോട്ടല്‍ വെയിറ്റര്‍ ജോലി നല്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവരില്‍ നിന്നും പണം വാങ്ങിയത്. സെല്‍വിന്‍ 2 തവണകളായി 135490 രൂപയാണ് ജോജിന്റെ പുലിയന്നൂര്‍ കാനറാ ബാങ്ക് ശാഖയിലേയ്ക്ക് നല്കിയത്. അഭിരാഗും അനിത്തും ഒന്നരലക്ഷം രൂപയും ആല്‍ബിന്‍ സണ്ണി 1.49 ലക്ഷം രൂപയും നല്കി. 2022ല്‍ പണം നല്കിയെങ്കിലും നാളിതുവരെ ജോലി ലഭിച്ചില്ല. സെല്‍വിന് ഒരു രൂപ പോലും തിരികെ ലഭിച്ചില്ല. ബാക്കി 3 പേര്‍ക്കും 83000 രൂപ വീതം തിരികെ നല്കി.

സൗദിയില്‍ ജോലി ചെയ്തിരുന്ന കോതമംഗലം സ്വദേശിയായ മാഹിന്‍ ഷാ എന്നയാള്‍ക്കും പണം നഷ്ടപ്പെട്ടു. 2023-ല്‍ 3 തവണകളായി 1.61ലക്ഷം രൂപ കൈമാറി. എന്നാല്‍ രേഖകള്‍ കൃത്യമല്ലെന്ന് കാട്ടി സൗദിയിലെ മാള്‍ട്ട എംബസി വിസ നിരസിച്ചു. വിസ ലഭിച്ചില്ലെങ്കില്‍ 25000 രൂപയൊഴികെ ബാക്കി തിരികെ ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും 22000 രൂപ മാത്രമാണ് കിട്ടിയത്. വിളിച്ചാലോ മെസേജ് അയച്ചാലോ മറുപടിയും ലഭിക്കാതായതോടെ മാഹിന്‍ ഊന്നുകല്‍ സ്‌റ്റേഷനില്‍ പരാതി നല്കുകയായിരുന്നു. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments