Latest News
Loading...

മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വാഹനങ്ങള്‍ മാണി സി. കാപ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.



കര്‍ഷകര്‍ക്ക് ആശ്വാസമായി വീട്ടുപടിക്കല്‍ ചികിത്സാ സേവനം ലഭിക്കുന്നതിനായി മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ളാലം ബ്ലോക്കിലെ മൊബൈല്‍ യൂണിറ്റിന്റെ ഉത്ഘാടനം  മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിഷയാവതരണം  ഡോ. ജോജി മാത്യു നിര്‍വഹിച്ചു. ബിജി ജോജോ  , സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ് , ഡോ.കെ.പി നീതു. എന്നിവര്‍ പ്രസംഗിച്ചു.



റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 47 മൊബൈല്‍ യൂണിറ്റുകളിലേയ്ക്കും 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളുകളിലേയ്ക്കും ആയി 59 വാഗണാര്‍ വാഹനങ്ങളാണ് വാങ്ങിയിരിക്കുന്നത്.  വാഹനങ്ങള്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണിയും ധനകാര്യവകുപ്പ് മന്ത്രി  കെ. എന്‍ ബാലഗോപാലും ചേര്‍ന്ന് സംസ്ഥാനതലത്തില്‍ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. കോട്ടയം ജില്ലക്കായി ഒരു മൊബൈല്‍ സര്‍ജറി യൂണിറ്റും മൂന്നു മൊബൈല്‍ വെറ്ററിനറി യൂണിറ്റും ലഭിച്ചു. ളാലം ബ്ലോക്കിന് അനുവദിച്ചിട്ടുള്ള മൊബൈല്‍ സേവനം ഈരാറ്റുപേട്ട ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്കും ലഭ്യമാണ്.

മൊബൈല്‍ വെറ്ററിനറിയൂണിറ്റിന്റെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുമണി മുതല്‍ രാവിലെ അഞ്ചു മണിവരെ ആയിരിക്കും. മൃഗാശുപത്രിയുടെ പ്രവര്‍ത്തനസമയത്തിനുശേഷം മൃഗ വൈദ്യസേവനം ലഭിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള സമയം പരിഗണിച്ചാണ് യൂണിറ്റിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഒരു വെറ്ററിനറി യൂണിറ്റില്‍ ഒരു വെറ്ററിനറി സര്‍ജനും ഒരു ഡ്രൈവര്‍ കം അറ്റെന്‍ഡറും ആണുള്ളത്. കര്‍ഷകര്‍ 1962 എന്ന നമ്പറില്‍വിളിക്കുമ്പോള്‍ തിരുവനന്തപുരത്തുള്ള സെന്ററില്‍ നിന്ന് അതാതു ബ്ലോക്കിലെ വെറ്റിനറി യൂണിറ്റിലേയ്ക്ക് വിവരം കൈമാറുകയും ചെയ്യും . കര്‍ഷകന്റെ വീട്ടു പടിക്കല്‍ മൊബൈല്‍ യൂണിറ്റ് വാഹനം എത്തി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സേവന നിരക്ക് വാഹനത്തില്‍ പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് മുഖേന അടച്ച് സേവനം നല്‍കുന്ന രീതിയാണ് പദ്ധതിയില്‍ ക്രമീകരിച്ചിരിക്കുന്നത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments