കാലവര്‍ഷത്തില്‍ വീട് തകര്‍ന്നു. മേലുകാവ് - ഇടമറുക് കൈലാസം ഒന്‍പതാം വാര്‍ഡില്‍ തെങ്ങും തോട്ടത്തില്‍ ധന്യയുടെ വീടാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് വാസയോഗ്യമല്ലാതായി മാറിയത്. ധന്യയുടെ ഭര്‍ത്താവ് മനോജ് മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ്. 2 മക്കളും ധന്യയും ആണ് വീട്ടില്‍ ഉണ്ടായിരുന്നത്.അപകടത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്.
പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ മൂത്ത മകന്‍ മിഥുന്‍ മനോജിനും അനിയത്തി എട്ടാം ക്ലാസുകാരി മന്യ മനോജിനും പുതിയ അധ്യന വര്‍ഷം ആരംഭിക്കാനിരിക്കെ വീട് നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായി. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ധന്യയ്ക്കും മക്കള്‍ക്കും ആശ്രയമായിരുന്ന ഈ വീട് നഷ്ടപ്പെട്ടത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസ് ,പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, മെമ്പര്‍ അഖില മോഹന്‍, ഭരണങ്ങാനം വില്ലേജ് ഓഫീസര്‍ ഡെന്നി എന്നിവര്‍ സന്ദര്‍ശിച്ചു.
ദിവസക്കൂലിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു വീട് തീര്‍ക്കുവാനോ വാടകവീട്ടില്‍ പോയി താമസിക്കുവാനോ സാധിക്കുന്നില്ല. സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് ധന്യയും മക്കളും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments