Latest News
Loading...

രാവിലെ മഴ. വഴികൾ തുറന്നു. പുഴ അടങ്ങിയിട്ടില്ല



കനത്ത മഴയെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോടെ പലയിടത്തും ഉയർന്ന വെള്ളം താഴ്ന്നു തുടങ്ങി. ഗതാഗതം തടസ്സപ്പെട്ട റോഡുകളിൽ വെള്ളം ഇറങ്ങിയതോടെ വാഹനങ്ങൾ ഓടിത്തുടങ്ങി. മൂന്നാനി, പനക്കപാലം എന്നിവിടങ്ങളിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. കെഎസ്ആർടിസി ബസുകളും സർവീസ് നടത്തി. 

അതേസമയം മീനച്ചിലാറ്റിൽ രണ്ട് അടിയോളം മാത്രമാണ് വെള്ളം കുറഞ്ഞത്. വളരെ സാവധാനമാണ് ജലനിരപ്പ് കുറയുന്നത്.  രാത്രിയിൽ മഴ ഇല്ലാതിരുന്നത് മൂലം വെള്ളം എത്തുന്നത് കുറഞ്ഞിട്ടുണ്ട്. പുലർച്ചെ അഞ്ചുമണി മുതൽ പലയിടത്തും  മഴ രേഖപ്പെടുത്തി.



ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ (7am) കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് പറയുന്നു.

 രാവിലെ 7 മണിക്ക് മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒന്നര മീറ്റർ വീതം ഉയർത്തും. നിലവിൽ ഒരു മീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. കൂടുതൽ ജലം പുറത്തേക്ക് ഒഴുകാൻ സാധ്യതയുള്ളതിനാൽ മൂവാറ്റുപുഴ ,തൊടുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണം. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments