കിടങ്ങൂർ -ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ വൺവേ
സംവിധാനം പുനസ്ഥാപിച്ചു. വെള്ളിയാഴ്ച മുതൽ പാലായിലേക്ക് പോകുന്ന എല്ലാ ബസ്സുകളും കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സുകളും ചിറയ്ക്കൽ പാലം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പഴയ റോഡിലൂടെ വന്ന് ഇൻഡ്യാർ ജംഗ്ഷനിൽ ഹൈവേയിൽ പ്രവേശിക്കാനാകും.
ചേർപ്പുങ്കൽ ചകിണിപാലത്തിന്റെ സംരക്ഷണഭിത്തി തകർന്നതുമൂലം പാലത്തിലൂടെയുള്ള ഗതാഗതം പിഡബ്ല്യുഡി തടഞ്ഞിരുന്നു. ഇതുമൂലം എല്ലാ ബസ്സുകളും ചേർപ്പുങ്കൽ ഹൈവേയിലൂടെയാണ് പോയിരുന്നത്. ചേർപ്പുങ്കൽ പള്ളി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചേർപ്പുങ്കൽ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മൂലം ഹൈവേ ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതകുരുക്കും അപകടങ്ങളും പതിവായിരുന്നു.
ചകിണിപാലത്തിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് കിടങ്ങൂർ പഞ്ചായത്ത് കമ്മിറ്റിയും ചേർപ്പുങ്കലിലെ വ്യാപാരി വ്യവസായികളും ഓട്ടോറിക്ഷാ തൊഴിലാളികളും സംയുക്തമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 34.84ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുകയും പിഡബ്ല്യുഡി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കിടങ്ങൂർ പഞ്ചായത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടി ചേർപ്പുങ്കൽ കൂടിയുള്ള വൺവേ സംവിധാനം പുനസ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കാൻ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ എം ബിനു, വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കൽ
ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൻ,സിപിഐഎം ഏരിയ സെക്രട്ടറി പി എൻ ബിനു,കേരള കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാർ പൂതമന,സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എസ് ജയൻ, വി സി ചന്ദ്രാജി , ലോക്കൽ സെക്രട്ടറി കെ കെ അയ്യപ്പൻ,സിപിഐ ലോക്കൽ സെക്രട്ടറി സിറിയേക് തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ ജി വിജയൻ,സുനി അശോകൻ, ലൈസമ്മ ജോർജ്, മിനി ജെറോം, ഹേമ രാജു എൽ ഡി എഫ് നേതാക്കളായ രാധാകൃഷ്ണകുറുപ്പ്, രാജു സന്തോഷ് കുമാർ, പ്രദീപ്,വ്യാപാരി വ്യവസായ പ്രതിനിധികൾ ടോം വടാനയിൽ,ഷൈജു കോയിക്കൽ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments