പാലായിൽ മീനിച്ചിലാറിന്റ കരയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും ആദ്യം മീനിച്ചിലാറിൽ നിന്ന് വെള്ളം കയറുന്ന താഴന്ന പ്രദേശങ്ങളായ മൂന്നാനി, ചെത്തിമറ്റം ഭാഗത്ത് ആറിനോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾക്ക് കനത്ത നാശ നഷ്ടം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് കളരിയാമക്കൽ ചെക്ക് ഡാമിലെ തടയണയിൽ കെട്ടി കിടക്കുന്ന ജലവും മാലിന്യങ്ങളും. ഈ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് മീനിച്ചില്ലാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മഴ ശക്തമായാൽ മീനിച്ചിലാറിന്റ ഇരുകരകളിലും വെള്ളം കയറി വീടുകൾ അടക്കം വൻ നാശനഷ്ടമുണ്ടാക്കാറുണ്ട് കരയിലെ വീടുകളിലെ കിണറുകളിൽ ഈ ചെക്ക് ഡാമിലെ മാല്യനങ്ങൾ അടിഞ്ഞു കൂടാറുണ്ട്
അതുകൊണ്ട് അധികാരികൾ എത്രയും പെട്ടന്ന് വർഷ കാലങ്ങളിൽ ചെക്ക് ഡാം തുറന്നു വെക്കണമെന്നും അതുവഴി മൂന്നാനി ചെത്തിമറ്റം പ്രദേശങ്ങളിലെ വെള്ള പൊക്ക ദുരിതത്തിന് ആശ്വാസമാക്കുമെന്നും ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു.. അതോടെപ്പം കളരിയാമ്മാക്കൽ ചെക്ക് ഡാം താൽകാലിക തടയണ മാറ്റി ഇലക്ട്രിക് ഷട്ടർ ആകണമെന്നും അതിന്റ അധികാരം മീനിച്ചിൽ പഞ്ചായത്തിൽ നിന്ന് പാലാ മുനിസിപ്പാലിറ്റിക്ക് കൈമാറി വർഷകാലങ്ങളിൽ അടിയന്തരമായി കള്ളരിയാമ്മക്കൽ ചെക്ക് ഡാം തടയണ തുറന്നു വിടാൻ അധികാരികൾ തയ്യാറാകാണമെന്നും അല്ലാത്ത പക്ഷം നാട്ടുകാരെയും കൂട്ടി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ടോണി തൈപ്പറമ്പിൽ അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments