Latest News
Loading...

BSF ജവാനെ മോചിപ്പിച്ചു



പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂര്‍ണം കുമാര്‍ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന്  അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജവാനെ കൈമാറിയത്.  



പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് പൂര്‍ണം കുമാര്‍ അതിര്‍ത്തിയില്‍ നിന്നും പാക് സൈനികരുടെ പിടിയിലായത്.ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. ഈ മേഖലയില്‍ പഹല്‍ഗാം ആക്രമണത്തിന് ശേഷം വിളവുകള്‍ നീക്കാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. 

കൃഷിസ്ഥലങ്ങള്‍ വെട്ടിവൃത്തിയാക്കണമെന്ന നിര്‍ദ്ദേശപ്രകാരം ഇതിനായി എത്തിയ കര്‍ഷകര്‍ക്ക് സഹായം നല്‍കാനും മറ്റുമായി ഷാ ഇവിടേക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ ജോലിക്കിടെ തണല്‍ തേടി മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴാണ് പാകിസ്ഥാന്‍ സൈന്യത്തിലെ റേഞ്ചര്‍മാര്‍ ഇദ്ദേഹത്തെ പിടികൂടിയത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments