Latest News
Loading...

AKCHMS മഹിള സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം



അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ മഹിള സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന യൂണിയന്‍ ശാഖകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മഹിള സമാജം ജനറല്‍ സെക്രട്ടറി കെ.കെ ഷൈലജ അദ്ധ്യക്ഷത വഹിച്ച യോഗം പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഉത്ഘാടനം ചെയ്തു 


കുടുംബത്തിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്ത്രീകള്‍ക്കു സാധിക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. മഹിളാ സമാജം ട്രഷറര്‍ ഗായത്രി മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പ്രചാരണത്തിന് മുഖ്യ പ്രാധാന്യം നല്‍കുമെന്ന പ്രതിജ്ഞയോടെയാണ് യോഗം ആരംഭിച്ചത്.


 എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആര്‍ രാജു മുഖ്യപ്രഭാഷണം നടത്തി. കെ.കെ ഷൈലജ, ഗായത്രി മനോജ്,.അജിതാ കുമാരി, സി.ഡി മോഹനന്‍ , വി. റ്റി രഘു,, പി.എസ് പ്രസാദ്, എ.ജെ രാജന്‍, മോഹനന്‍ ഈട്ടിക്കല്‍, സജിമോന്‍ റാന്നി, സുരേഷ് ലബ്ബക്കട ,രാജു കുട്ടനാട് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സഭാ പ്രസിഡന്റ് അഡ്വ.വി.ആര്‍ രാജുവിനെ സമ്മേളനത്തില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments