Latest News
Loading...

ഇല്ലിക്കൽ കല്ല്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ



ഇല്ലിക്കൽ കല്ലിലെ വിള്ളൽ സംബന്ധിച്ച് റിപ്പോർട്ട് തേടിയ സംഭവത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവിടെ കണ്ടെത്തിയ വിള്ളൽ വർഷങ്ങളായി നിലവിലുള്ളതാണ്. കഴിഞ്ഞ കാലങ്ങളിലെ കനത്ത മഴക്കാലങ്ങളെയും ഇത് അതിജീവിച്ചിട്ടുണ്ട്. 


കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് വരികയും ജിയോളജിസ്റ്റ് , വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് അധികാരികൾ എന്നിവർ അടങ്ങിയ സംഘം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. ഇതിൽ ഗുരുതരമായ സാഹചര്യമൊന്നും നിലവിലില്ലെന്നും ആളുകൾ ഭയപ്പെടുകയോ മാറി താമസിക്കുകയോ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതർ പറഞ്ഞു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments