ഈരാറ്റുപേട്ട: കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡൻറ് ഇ.പി. ജയരാജൻ ക്യാപ്റ്റനായും സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി മാനേജറുമായുള്ള ജാഥക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിൽ വാദ്യമേളങ്ങളോടും, നൂറുകണക്കിന് കർഷകരും മറ്റു ജനവിഭാഗങ്ങളും പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ജോയി ജോർജ് അധ്യക്ഷത വഹിച്ചു.
.
സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ്, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ലാലിച്ചൻ ജോർജ്, റെജി സക്കറിയ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, .കർഷകസംഘം ഏരിയ സെക്രട്ടറി സി.കെ. ഹരിഹരൻ, പ്രസിഡൻറ് ജസ്റ്റിൻ ജോസഫ്, ജില്ലാ കമ്മിറ്റി അംഗം കെ. ശശി, ഏരിയാ കമ്മിറ്റി അംഗം രമേഷ് ബി. വെട്ടിമറ്റം എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments