Latest News
Loading...

ഏകദിന നീന്തല്‍ പരിശീലനം നടത്തി.



ഈരാറ്റുപേട്ട: കുട്ടികളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടീം നന്മക്കൂട്ടവും തേവരുപാറ ജബലന്നൂര്‍ ജുമാ മസ്ജിദും സംയുക്തമായി ഏക ദിന നീന്തല്‍ പരിശീലനം നടത്തി. സമ്മര്‍ ഇസ്്‌ലാമിക് വേക്കേഷന്‍ കോഴ്‌സിന്റെ ഭാഗമായാണ് കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം ഈലക്കയം ചെക്ക് ഡാമില്‍ നടത്തിയത്. 



 ടീം നന്മക്കൂട്ടത്തിന്റെ സ്‌ക്യൂബ ട്രൈനറിംഗ് കരസ്ഥമാക്കിയ വിദഗ്ദരുടെ നേതൃത്വത്തിലാണ് ജബലുന്നൂര്‍ മഹല്ലിലെ 30 ഓളം വരുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ജബലുന്നൂര്‍ മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് ഷാഫി പടിപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മസ്ജിദ് ചീഫ് ഇമാം ശിബിലി നദ് വി സന്ദേശവും നല്‍കി.  


ടീം നന്മക്കൂട്ടം പ്രസിഡന്റ് അന്‍സര്‍ നാകുന്നത്ത്, സെക്രട്ടറി ഷെല്‍ഫി ജോസ്. ഷാജി കെകെപി, ഫൈസല്‍ ടിഎ ഹാരിസ് പുളിക്കീല്‍, സാദിഖ് വെള്ളുപറമ്പില്‍, പിപി ജഹനാസ്, ദിലീപ്, ഫൈസല്‍ പാറേക്കാട്ടില്‍ സജി, ഷെഫില്‍ , ഫസില്‍ അച്ചു. ജലീല്‍ കെകെപി, ജബലന്നൂര്‍ മസ്ജിദ് പരിപാലന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments