പാലാ പോണാട് കാവ് ഭഗവതി ക്ഷേത്രത്തിലെ തിരു ഉത്സവത്തിനോട് അനുബന്ധിച്ച് പാരമ്പര്യ ആചാരപ്രകാരം ചൂട്ടുപടയണി നടന്നു. വ്രതശുദ്ധിയോടെ ഭക്തർ ചൂട്ടുപടയണയിൽ പങ്കെടുക്കുന്നത്. പുരുഷന്മാരാണ് പടയണി എടുക്കുന്നത്. ശ്രീകോവിൽ നിന്നും മേൽശാന്തി കൊളുത്തിയ ദീപ നാളത്തിൽ നിന്നും ചൂട്ടുകറ്റകളിലേക്ക് അഗ്നി പകരുന്നു.
തുടർന്ന് നായാട്ട് വിളിയോടെ ക്ഷേത്രത്തിന് മൂന്നുതവണ പ്രദക്ഷിണം വെച്ച ശേഷം ക്ഷേത്ര മതിൽക്ക് പുറത്ത് കടക്കും.: കത്തിച്ച ചൂട്ടുകറ്റയുടെ ചൂട് പടയണിയെടുക്കുന്ന ഭക്തരിലേക്ക് പകരുന്നു . തുടർന്ന് ആ. തിത്തെ . താളത്തിൽ കത്തിച്ച ചൂട്ടുകറ്റുകൾ താളത്തിൽ പരസ്പരം അടിക്കുന്നു. മെടഞ്ഞ ചൂട്ടുകറ്റുകൾ തീരുവോളം ഈ ആചാരം തുടരും .
പടയണിക്ക് ഒരാഴ്ച മുമ്പ് തന്നെ ചൂട്ടുകറ്റുകൾ മേടഞ്ഞ് പാകപ്പെടുത്തും . കത്തിച്ച് ബാക്കി വന്ന ചുട്ടുകറ്റുകൾ ചേർത്ത് ആഴി തീർക്കുന്നു. ആഴിക്ക് ചുറ്റും ദേവി സ്തുതിയോടെ കൈകൾ താളത്തിൽ കൊട്ടി വലം വയ്ക്കുന്നു. തുടർന്ന് ആഴിയിൽ നിന്നും ഉണ്ടായ ഭസ്മം പടയണി എടുത്തവർ നെറ്റിയിൽ ചാർത്തുന്നതോടെ പടയണിക്ക് പൂർണ്ണമാകുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments