ഇന്ന് ഓശാന ഞായർ. ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തി. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.
50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്. യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിര്‍പ്പു തിരുനാളിന്റെയും വിശുദ്ധവാരമാണ് ഇനിയുള്ള ദിവസങ്ങള്‍.
പെസഹ, ദുഖവെള്ളി ആചാരണ ത്തിനും പ്രത്യേക ചടങ്ങുകൾ ഉണ്ട്. ഇതിനു ശേഷം ശനിയാഴ്ച രാത്രി ഉയിർപ്പ് തിരുകർമ്മങ്ങൾ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ അവസാനിക്കും. ഇതോടെ ദേവാലയങ്ങളിലും വീടുകളിലും ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമാകും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments