മാനസിക ആരോഗ്യം പ്രമേയമാക്കി ഹോപ്പ് ഇന്‍ എവരി സ്റ്റെപ്പ് എന്ന ഹാഷ് ടാഗോടു കൂടിയുള്ള ദമ്പതികളുടെ കാല്‍നട പ്രചരണ യാത്ര പാലായിലെത്തി . തിരുവനന്തപുരത്തുനിന്നും മാര്‍ച്ച് 26നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. മാനസിക ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത, മാനസികാരോഗ്യം നിലനിര്‍ത്തുവാനും വളര്‍ത്തുവാനും എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യുവാന്‍ സാധിക്കും എന്ന് അവബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി ആന്റണി ജോഷി, ഭാര്യ അനില എന്നിവര്‍ കാല്‍ നടപ്രചരണ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 26 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച യാത്ര 260 ഓളം കിലോമീറ്റര്‍ സഞ്ചരിച്ച് പാലായില്‍ എത്തി. യാത്രയിലൂടെ നീളം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ക്ലാസ്സുകള്‍ കൊടുക്കാന്‍ സാധിച്ചതായി ഇവര്‍ പറയുന്നു. മാനസിക ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രശ്‌നമുണ്ടായാല്‍ ആ ചിന്തയെ മറികടക്കാന്‍ ഒരു മടിയും കാണിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഇവര്‍ യാത്രയിലൂടെ പങ്കുവെക്കുന്നത്.
പാലായില്‍ എത്തിയ കാല്‍നട പ്രചരണ ജാഥയ്ക്ക് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരുടെ പിന്തുണ ലഭിച്ചതായി അവര്‍ പറഞ്ഞു. താമരശ്ശേരി ജെ സി ഐ യുടെ പ്രസിഡന്റ് കൂടിയാണ് അനില. എബിസണ്‍ ജോസ്, അഡ്വ. ജോസ് ചന്ദ്രത്തില്‍, സിജോ സക്കറിയ എന്നിവരും പാലായില്‍ ഇവരോടൊപ്പം ചേര്‍ന്നു. യാത്ര മെയ് ഏഴിന് കാസര്‍ഗോഡ് സമാപിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments