ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തില്‍ സ്ഥാപിച്ച 40 മിനിമാസ്റ്റ് ലൈറ്റുകളില്‍ കെഴുവംകുളം, ചേര്‍പ്പുങ്കല്‍ പ്രദേശങ്ങളിലായി സ്ഥാപിച്ച 12 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.
ചേര്‍പ്പുങ്കല്‍ പാലം ജംഗ്ഷന്‍, ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷന്‍, ചര്‍ച്ച് വ്യൂ കോംപ്ലക്‌സ് ജംഗ്ഷന്‍, മെഡിസിറ്റി ജംഗ്ഷന്‍, കെഴുവംകുളം കുരിശുപള്ളി ജംഗ്ഷന്‍, ആലുതറപ്പാറ ക്ഷേത്ര ജംഗ്ഷന്‍, പല്ലാട്ടുപടി ജംഗ്ഷന്‍, കോട്ടയില്‍ വൈദ്യശാല ജംഗ്ഷന്‍, കറുത്തകോട്ട ജംഗ്ഷന്‍, ഇടശ്ശേരി ജംഗ്ഷന്‍, ഗുരുദേവ ക്ഷേത്ര ജംഗ്ഷന്‍, ചെരിക്കനാംപുറം എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വിവിധ യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു.
മെഡിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. ജോസഫ് കണിയോടിക്കല്‍, ചേര്‍പ്പുങ്കല്‍ പള്ളി വികാരി റവ.ഫാ. മാത്യു തെക്കേല്‍, കെഴുവംകുളം ഗുരുദേവക്ഷേത്രം തന്ത്രി വിഷ്ണു ശാന്തികള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ വിവിധ പ്രദേശങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍ ആലീസ് ജോയി മറ്റം, സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എമ്മാനുവല്‍ നെടുംപുറം, ബോര്‍ഡ് മെമ്പര്‍ ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ചേര്‍പ്പുങ്കല്‍ പള്ളി ട്രസ്റ്റിമാരായ ബെന്നി കോട്ടേപ്പള്ളി,
സണ്ണി പൂത്തോട്ടാല്‍, കെഴുവംകുളം എസ്.എന്‍.ഡി.പി. ഭാരവാഹികളായ പ്രമോദ് നാരായണന്‍, ഷാജി തടത്തില്‍, സുനില്‍ മറ്റത്തില്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഷാജി കരുണാകരന്‍ നായര്‍, ജോസ് കോയിക്കല്‍, റെജിമോന്‍ ഐക്കര, ജോസ് കൊല്ലറാത്ത്, ബേബി ചിറവയലില്‍, ജോര്‍ജ് ഉള്ളാട്ടില്‍, ആന്റണി വി.എം. തൈപ്പറമ്പില്‍, സിബി അടപ്പച്ചേരില്‍, ആശിഷ് ചാവേലില്‍, മനോജ് താന്നിക്കതടം, അനീഷ് എം.എസ്. ബില്‍ഡേഴ്‌സ്, ബേബി ആനിത്തോട്ടം, സിജി വടാതുരുത്തേല്‍, എം.എസ്. ചാക്കോ മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments