Latest News
Loading...

വാഗമണ്‍ കുരിശുമലയില്‍ തീര്‍ത്ഥാടക പ്രവാഹം


വാഗമണ്‍ കുരിശുമലയില്‍ 50 നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാലാ രൂപത യിലെ പെരിങ്ങളം, ശാന്തിഗിരി ഇടവകയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10:30 ന് മലമുകളില്‍ വി.  കുര്‍ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു . പെരിങ്ങളം പള്ളി വികാരി ഫാ.  ജോര്‍ജ്ജ്  മടുക്കാവില്‍ , സഹവികാരി ഫാ.  തോമസ് മധുരപുഴ , ശാന്തിഗിരി പള്ളി വികാരി ഫാ.  ജോര്‍ജ്ജ്  കാവുംപുറത്ത് , വാഗമണ്‍ പള്ളി വികാരി ഫാ.  ആന്റണി വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.



മാര്‍ച്ച് 14, 14, 28, ഏപ്രില്‍ 4 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ 9ന് കല്ലില്ലാക്കവലയില്‍ നിന്നും ആഘോഷമായ ശ്ലീവാപ്പാത നടക്കും. 10 മണിയ്ക്ക് മലമുകളില്‍ വിശുദ്ധ കുര്‍ബ്ബാന. നാല്പതാം വെള്ളിയാഴ്ച 9ന് വെള്ളികുളം, അടിവാരം ഇടവകകളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്ലീവാപ്പാതയെ തുടര്‍ന്ന് മോണ്‍.ഡോ ജോസഫ് കണിയോടിക്കല്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കും.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments