Latest News
Loading...

അഖിലകേരള വടംവലി മല്‍സരം നാളെ



ഡിവൈഎഫ്‌ഐ പിഴക്, വല്യാത്ത് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മല്‍സരം നാളെ ഞായറാഴ്ച 6.30ന് വല്യാത്ത് വച്ച് നടക്കും. ഒന്നാം സമ്മാനമായി 15001 രൂപയും ആട്ടിന്‍കുട്ടിയും തുടര്‍സമ്മാനങ്ങളായി 12001, 10001, 8001, 5001, 3001 രൂപയുടെ സമ്മാനങ്ങളും നല്കും. മികച്ച മല്‍സരാര്‍ത്ഥിയ്ക്കും കോച്ചിനും ട്രോഫികള്‍ നല്കും. മല്‍സരം വീക്ഷിക്കാനെത്തുന്നവരില്‍ നിന്നും കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്കും. 



സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മേഖല സെക്രട്ടറി ജിത്തു കുര്യോക്കോസ് അധ്യക്ഷത വഹിക്കും. സിനി ആര്‍ട്ടിസ്റ്റ് പ്രശാന്ത് മുരളി മുഖ്യാതിഥിയായി പങ്കെടുക്കും. ഡിവൈഎഫ്‌ഐ, സിപിഐഎം നേതാക്കള്‍ ചടങ്ങില്‍ ആശംസകളര്‍പ്പിക്കും. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments