വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ 1972- ലെ കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി നാളെയുമായി ജനകീയ യാത്ര നടത്തും. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. യുടെയും, പാര്‍ട്ടി എം.എല്‍.എ. മാരുടെയും നേതൃത്വത്തില്‍ 27 ന് ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ജനകീയ യാത്ര. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു നേതൃത്വം നല്‍കും.
നാളെ 2.30 ന് പിണ്ണാക്കനാട് ജംഗഷനില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ജാഥാക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തിടനാട്, ഈരാറ്റുപേട്ട, തീക്കോയി, പനച്ചിപ്പാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പൂഞ്ഞാര്‍ ടൗണില്‍ സമാപിക്കും. സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
15 ന് കൂട്ടിക്കലില്‍ യാത്ര ഗവ. ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. പാറത്തോട്, മുണ്ടക്കയം, പുഞ്ചവയല്‍, പുലിക്കുന്ന്, ഏരുമേലി ടൗണ്‍, മുക്കൂട്ടുതറ, കണമല, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കുഴിമാവ്, കോരുത്തോട് ടൗണ്‍, കോരുത്തോട് പള്ളിപ്പടി എന്നിവിടങ്ങളിലെ പര്യടന ത്തിനുശേഷം മടുക്കയില്‍ സമാപിക്കും. സമാപനസമ്മേളനം അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍. എ. ഉദ്ഘാടനം ചെയ്യും.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍. എ., കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, പൂഞ്ഞാര്‍ നിയോജകമ ണ്ഡലം പ്രസിഡന്റ് അഡ്വ സാജന്‍ കുന്നത്ത്, ജില്ലാ സെക്രട്ടറിമാരായ ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോണിക്കുട്ടി മഠത്തിനകം, ബിനോ ജോണ്‍ ചാലക്കുഴി, സോണി തെക്കേല്‍, മാത്തുക്കുട്ടി കുഴിത്താ ലില്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് മാത്യു. സോജന്‍ ആലക്കുളം, ഷോജി ആയലു ക്കുന്നേല്‍, ജാന്‍സ് വലിയകുന്നേല്‍, സണ്ണി വാവലാങ്കല്‍, മണ്ഡലം പ്രസിഡന്റുമാരായ ബിജോയ് ജോസ് മുണ്ടുപാലം, ചാര്‍ളി കോശി, കെ.ജെ. തോമസ് കട്ടയ്ക്കല്‍, അഡ്വ. ജോബി ജോസ്, തോമസ് മാണി കുമ്പുക്കല്‍, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, ജോഷി മൂഴിയാങ്കല്‍, സാജു പുല്ലാട്ട്, അഡ്വ. ജെയിംസ് വലിയവീട്ടില്‍ എന്നിവര്‍ വിവിധ സ്വീകരണസ്ഥലങ്ങളില്‍ പ്രസംഗിക്കു മെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, അഡ്വ.സാജന്‍ കുന്നത്ത്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോണിക്കുട്ടി മഠത്തിനകം, ബിനോ ജോണ്‍ ചാലക്കുഴി, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, ഡയസ് കോക്കാട്ട്, സോജന്‍ ആലക്കുളം, ഷോജി ആയ ലൂക്കുന്നേല്‍, ജാന്‍സ് വലിയകുന്നേല്‍, സണ്ണി വാവലാങ്കല്‍, ജോഷി മൂഴിയാങ്കല്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, സാജു പുല്ലാട്ട്, അഡ്വ. ജെയിംസ് വലിയവീട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments